ബാര്‍ കോഴ: അന്വേഷണ വിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവ്

 

കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.സുനില്‍കുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

അഡ്വക്കേറ്റ് ജനറലിനോടാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
വിവരങ്ങള്‍

Top