ബാര്‍ കോഴക്കേസ്; മാണി ഉടന്‍ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ബാര്‍ കോഴ കേസില്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാണി ഉടനെ മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം ആലോചിച്ച് തീരുമാനം എടുത്താല്‍ മതിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജി വയ്‌ക്കേണ്ടതിലെ ധാര്‍മികത തിരഞ്ഞെടുപ്പിന് ശേഷം ആലോചിക്കാം എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബാര്‍ കേസുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ ഡി.ജി.പി ജേക്കബ് തോമസിനേയും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഡി.ജി.പിയുടെ പരാമര്‍ശം അനവസരത്തിലുള്ളതായിപ്പോയി. കേസുമായി ബന്ധമില്ലാത്ത ഒരാള്‍ അതേക്കുറിച്ച് പറയരുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Top