ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെയാണ് കൂടുതല്‍ ആരോപണങ്ങള്‍ ഉള്ളതെന്ന് മാണി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളുള്ളതെന്ന് കെ.എം മാണി. ബാബുവിന് പണം നേരിട്ട് നല്‍കിയെന്നാണ് ആരോപണമുന്നയിച്ച ബിജു രമേശ് പറഞ്ഞത്. എന്നാല്‍ താന്‍ നേരിട്ട് പണം നല്‍കിയെന്ന് പറഞ്ഞിട്ടില്ലെന്നും മാണി പറഞ്ഞു.

തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് നേരത്തേ ആരോപിച്ചിരുന്നെങ്കിലും ഭരണകക്ഷിയിലെ ഒരാള്‍ക്കെതിരെ മാണി നേരിട്ട് ആരോപണമുന്നയിക്കുന്നത് ഇത് ആദ്യമാണ്.

മന്ത്രി ബാബു ആവശ്യപ്പെട്ടതു പ്രകാരം താന്‍ നേരിട്ട് കോഴപ്പണം നല്‍കിയെന്ന ആരോപണമാണ് ബിജു ഉന്നയിച്ചിരിക്കുന്നത്. താന്‍ കോഴ വാങ്ങിയെന്നത് കേട്ടുകേള്‍വി മാത്രമാണെന്നും മാണി പറഞ്ഞു.

മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാന്‍ താന്‍ സമ്മതം അറിയിച്ചതാണ്. കേരളാ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കണമെന്ന സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top