ബാര്‍ കോഴക്കേസില്‍ പി.സി ജോര്‍ജിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം: കോടിയേരി

കോഴിക്കോട്: ബാര്‍ കോഴ കേസില്‍ പി.സി ജോര്‍ജിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കേസില്‍ ജോര്‍ജിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പെടുത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കെ.എം. മാണിയുടെയും മകന്‍ ജോസ് കെ. മാണിയുടേയും സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തണം. ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ.എം മാണിയെ സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ഉന്നതാധികാര സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നും മാണിയെ ആ സ്ഥാനത്തു നിന്നും നീക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കോടിയേരി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സരിതയുടെ കത്തില്‍ പറയുന്ന മന്ത്രിമാരേയും എംഎല്‍എമാരേയും രക്ഷിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ന്നു കഴിഞ്ഞു. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായി. ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ സര്‍ക്കാരിന് ധാര്‍മികമായി അവകാശമില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Top