ബാര്‍ കോഴക്കേസില്‍ തന്റെ ഭാഗത്ത് തെറ്റുപറ്റിയിട്ടില്ലെന്ന് വിന്‍സണ്‍ എം പോള്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തന്റെ ഭാഗത്ത് തെറ്റുപറ്റിയിട്ടില്ലെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍. സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്, സമ്മര്‍ദംചെലുത്തിയിട്ടില്ല. സമ്മര്‍ദം ചെലുത്തിയവര്‍ പറയട്ടെ, എങ്കില്‍ താന്‍ മാപ്പ് പറയാമെന്നും വിന്‍സണ്‍ എം.പോള്‍ പറഞ്ഞു.

വിന്‍സണ്‍ എം.പോളിനെ അതിരൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പുവരെ മാത്രമെ അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ ഇടപെടല്‍ ചട്ടവിരുദ്ധമാണ്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ യാന്ത്രികമായി പെരുമാറിയെന്ന നിരീക്ഷണവും ഹൈക്കോടതി നടത്തി.

Top