ബാര്‍ കോഴകേസില്‍ അമ്പളിയുടെ നുണ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പളി നല്‍കിയ നുണ പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. മാണി പണം വാങ്ങിയെന്ന് കണ്ട ഏക ദൃക്‌സാക്ഷി അമ്പളി നല്‍കിയ മൊഴി വിശ്വസനീയമെന്ന് ഫലം. ആകെ ചോദിച്ച പതിനഞ്ച് ചോദ്യങ്ങളില്‍ പതിമൂന്നും ശരിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കെ എം മാണിക്ക് പണം കൈമാറുന്നത് കണ്ടു. ഔദ്യോഗിക വസതിയില്‍ വച്ച് പ്ലാസ്റ്റിക് കവറിലാണ് പണം കൈമാറിയത്. രാജ്കുമാര്‍ ഉണ്ണിയാണ് മാണിക്ക് പണം കൈമാറിയതെന്നും നുണ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ചോദ്യങ്ങളില്‍ മാത്രമാണ് വ്യക്തതയില്ലാത്തത്. രാജ്കുമാര്‍ ഉണ്ണിയുടെ ബന്ധുവിനെ കുറിച്ച് ചോദിച്ച ചോദ്യങ്ങളില്‍ ഉത്തരം നല്‍കിയില്ല.

അതേസമയം, ബിജുരമേശ് ഹാജരാക്കിയ ഹാര്‍ഡ് ഡിസ്‍ക് വിശ്വസനീയമല്ലെന്നാണ് ഫൊറെന്‍സിക് റിപ്പോര്‍ട്ട്. സംഭാഷണങ്ങള്‍ അവ്യക്തമെന്നാണ് റിപ്പോര്‍ട്ട്.

Top