ബാര്‍കോഴ കേസ്: ബാറുടമകള്‍ നുണ പരിശോധനയ്ക്ക് ഹാജരാകില്ല

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ നുണ പരിശോധയ്ക്ക് ഹാജരാകില്ലെന്ന് ബാര്‍ ഉടമകള്‍. തീരുമാനം കോടതിയെ അറിയിക്കുമെന്നും ബാറുടമകള്‍ പറഞ്ഞു. കേസില്‍ ബാറുടമകളെ നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നാലു ബാറുടമകളെ നുണപരിശോധനയ്ക്കു വിധേയരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്കിയത്.

അപേക്ഷ സ്വീകരിച്ച കോടതി വിഷയത്തില്‍ മേയ് നാലിനകം നിലപാട് അറിയിക്കാനായിരുന്നു ബാറുടമകളോട് ആവശ്യപ്പെട്ടത്. അതേ സമയം നുണ പരിശോധനയ്ക്ക് ഹാജരാകില്ലെന്ന ബാറുടമകളുടെ തീരുമാനം വിജിലന്‍സിന് തിരിച്ചടിയാകും.

Top