ആരോപണ വിധേയന്‍ തലപ്പത്ത് തുടര്‍ന്നാല്‍ അന്വേഷണം പ്രഹസനമാകുമെന്ന് പിണറായി

തിരുവനന്തപുരം: ബാര്‍ കോഴയില്‍ ആരോപണ വിധേയനായ വ്യക്തി അന്വേഷണ ഏജന്‍സിയുടെ തലവനായാല്‍ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വ്യക്തമാക്കി. ബാര്‍ മുതലാളിമാരുമായി എക്‌സൈസ് മന്ത്രി കെ. ബാബുവിന് കൂട്ടുകച്ചവടമാണുള്ളത്. ബിജു രമേശ് കോടതിയില്‍ പറഞ്ഞ മറ്റ് രണ്ട് മന്ത്രിമാരില്‍ വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തലയുണ്ടെങ്കില്‍ അന്വേഷണം സത്യസന്ധമായി നടക്കില്ല. രഹസ്യ മെഴിയുടെ വിശദാംശങ്ങള്‍ വന്നതിന് ശേഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കും.

മുഖ്യമന്ത്രിയുടെ കഴിവുകേട് കെണ്ടാണ് മന്ത്രിമാര്‍ അഴിമതി കാണിക്കുന്നത്. ഇപ്പോള്‍ പുറത്ത് വന്നത് കുറച്ചു പേരുകള്‍ മാത്രമാണ് ഇനിയും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.

പൊതുമരാമത്ത് അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിനെതിരായി വന്ന ആരോപണവും അന്വേഷിക്കണം. അന്വേഷണ സംഘത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ ആയിരിക്കണം നിയമിക്കേണ്ടതെന്നും പിണറായി ആവശ്യപ്പെട്ടു.

Top