ബാബാ ആംതെയുടെ ജീവിതം സിനിമയാകുന്നു

മുംബൈ: ബാബാ ആംതെയുടെ ജീവചരിത്രം സിനിമയാകുന്നു. ബോളിവുഡ് താരം നാനാപടേക്കര്‍ ആണ് സാമൂഹിക പ്രവര്‍ത്തകന്‍ ബാബാ ആംതെയുടെ ജിവിതം തിരശ്ശിലയില്‍ അവതരിപ്പിക്കുന്നത്. ബാബാ ആംതെ: ദി റിയല്‍ ഹീറോ എന്നാണ് ചിത്രത്തിന്റെ പേര്.

കുഷ്ടരോഗികളുടെ പരിചരണത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിച്ച ബാബാ ആംതെ 2008 ലാണ് ലോകത്തോട് വിടപറഞ്ഞത്. ബാബാ ആംതെയുടെ മകനും സമൂഹികപ്രവര്‍ത്തകനുമായ പ്രകാശിന്റെ ജീവിതവും ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

രണ്ടു വേഷങ്ങളും അവതരിപ്പിക്കുന്നത് നാനാ പടേക്കര്‍ തന്നെയാവും. ഇംഗ്ലീഷ്, മറാഠി, ഹിന്ദി എന്നിങ്ങനെ 3 ഭാഷകളിലായി ചിത്രം പുറത്തിറക്കാനാണ് തീരുമാനം. അടുത്തവര്‍ഷം ചിത്രം തിയ്യേറ്ററുകളിലെത്തും. 1991ല്‍ പുറത്തിറങ്ങിയ പ്രഹാര്‍: ദ ഫൈനല്‍ അറ്റാക്ക് ആണ് നാനാ പടേക്കര്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

Top