ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് മൊബൈലിലും

മുംബൈ: ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് പാസ്ബുക്കും മൊബൈലിലും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് അവതരിപ്പിച്ചത്.

എംപാസ്ബുക്ക് എന്ന ഈ സംവിധാനം ബാങ്കിന്റെ സ്റ്റേറ്റ് ബാങ്ക് എനിവെയര്‍ മൊബൈല്‍ ആപ്ലിക്കേഷന്റെ ഭാഗമാണ്. സേവിംഗ്‌സ് അക്കൗണ്ടുകളുടെയും കറന്റ് അക്കൗണ്ടുകളുടെയും യഥാര്‍ത്ഥ പാസ്ബുക്കിന്റെ ഇലക്ട്രോണിക് രൂപമാണിത്. ഇതിലൂടെ ബാങ്ക് ഇടപാടുകളുടെ വിശദവിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ തന്നെ അറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഐഒഎസ്, ബ്ലാക്‌ബെറി ഫോണുകള്‍ക്കുള്ള ആപ്ലിക്കേഷനുകളും ഉടന്‍ പുറത്തിറക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.

Top