ബാങ്കോക്ക് സ്‌ഫോടനം: പ്രതിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ബാങ്കോക്ക്: തിങ്കളാഴ്ച ബാങ്കോക്കില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വീഡിയോ പുറത്തുവിട്ടു. ഇറക്കം കുറഞ്ഞ പാന്റും മഞ്ഞ ബനിയനും പുറത്തൊരു ബാഗും ധരിച്ച ഒരു യുവാവിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ക്ഷേത്രത്തിന് സമീപമെത്തിയ ഇയാള്‍ തന്റെ ബാഗ് അവിടെ വച്ച് ശേഷം പെട്ടെന്ന് എഴുന്നേറ്റ് അവിടെ നിന്നും മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാള്‍ ആരാണെന്ന് വ്യക്തമല്ല. ആളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ബാങ്കോക്കിലെ ക്ഷേത്രത്തിനു മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ 27 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top