ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരുമാറ്റാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രാജ്യസഭയില്‍ ബഹളം വച്ചു. ഇതിനെ തുടര്‍ന്ന് രാജ്യസഭ 2 മണിവരെ നിര്‍ത്തിവച്ചു.

കള്ളപ്പണവിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ജെഡിയുവുമാണ് ലോക്‌സഭയില്‍ ബഹളം വച്ചത്. വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ഇരുപാര്‍ട്ടികളും കത്ത് നല്‍കിയിരുന്നു. ചര്‍ച്ച അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു ബഹളം. ഇതേതുടര്‍ന്ന് ലോക്‌സഭ 12 മണിവരെയാണ് നിര്‍ത്തിവച്ചത്.

Top