ബഹമാസില്‍ വിമാനം തകര്‍ന്നു ഒമ്പത് പേര്‍ മരിച്ചു

നാസോ: ഗ്രാന്‍ഡ് ബഹമാസിലുണ്ടായ വിമാനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. നാസോയില്‍ നിന്നും പുറപ്പെട്ട സ്വകാര്യ വിമാനം ഫ്രീപോര്‍ട്ടില്‍ തിരികെ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് ബഹമാസ് വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

ലെയര്‍ 36 എക്‌സിക്യുട്ടീവ് ജെറ്റാണ് അപകടത്തിലായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടില്ല. അപകട കാരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. ഫ്‌ളോറിഡയില്‍ നിന്നും 70 കിലോ മീറ്റര്‍ അകലമുള്ള ദ്വീപ സമൂഹമാണ് ഗ്രാന്‍ഡ് ബഹമാസ്.

Top