ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ദിമാപുര്‍: നാഗാലന്‍ഡില്‍ ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാര്‍ ജയിലില്‍നിന്നും തെരുവിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന് തല്ലിക്കൊന്നു. ഡല്‍ഹി ബലാത്സംഗക്കേസിനെ കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം.ബംഗ്ലാദേശ് സ്വദേശിയായ സയിദ് ഫരീദ് ഖാനെയാണ് ദിമാപുര്‍ ജില്ലയിലെ നാട്ടുകാര്‍ ജയിലില്‍ നിന്നിറക്കി തല്ലിക്കൊന്നത്. യുവതീയുവാക്കള്‍ ഉള്‍പ്പെടുന്ന നാലായിരത്തോളം ആളുകള്‍ ചേര്‍ന്നാണ് ഇയാളെ പൊലീസ് സ്‌റ്റേഷനില്‍ നിന്നും പിടിച്ചിറക്കി നഗരമധ്യത്തില്‍ എത്തിച്ചത്.

Top