ബറാക്ക് ഒബാമയ്ക്ക് മോഡി കുര്‍ത്ത അണിയാന്‍ ആഗ്രഹം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് മോഡി കുര്‍ത്ത അണിയാന്‍ ആഗ്രഹം. പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയോടൊപ്പമുള്ള വിരുന്നിനിടെയാണ് തനിക്കുമൊരു മോഡി കുര്‍ത്ത ധരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഒബാമ ആഗ്രഹം പ്രകടിപ്പിച്ചത്.

ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ഫാഷന്‍ പ്രേമിയായ ഭാര്യ മിഷേലിനോട് ഇക്കാര്യം താന്‍ പറഞ്ഞിരുന്നതായും ഒബാമ പറഞ്ഞു. മോഡി കുര്‍ത്ത അണിയുന്നതിനെ കുറിച്ചായിരുന്നു ഒബാമ ചിന്തിച്ചിരുന്നതത്രെ!

മോഡിയെ പുകഴ്ത്താനും ഒബാമ മറന്നില്ല. മോഡിക്ക് ആകര്‍ഷകമായ ഒരു സ്‌റ്റൈല്‍ ഉണ്ടെന്ന് ഒബാമ പറഞ്ഞു. ചായക്കച്ചവടക്കാരന്റെയും വീട്ടുജോലിക്കാരിയുടെയും മകനാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഞങ്ങളെ വരവേറ്റത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് ഏറെ അഭിമാനിക്കാമെന്നും ഒബാമ പറഞ്ഞു. രാജ്യത്തിന്റെ ഉയര്‍ന്ന പദവിയിലെത്തിയ മോഡിയുടെ കഠിനാധ്വാനത്തെ കുറിച്ചും ഒബാമ പരാമര്‍ശിച്ചു.

Top