ബന്ദിയാക്കല്‍ ബെല്‍ജിയത്തിലും; സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

ബ്രസല്‍സ്: അക്രമികള്‍ തടങ്കലില്‍ വച്ചയാളെ മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ പോലീസ് മോചിപ്പിച്ചു. ബെല്‍ജിയത്തിലെ ഖെന്റ് നഗരത്തിലാണ് സംഭവം. ഫ്‌ലാറ്റില്‍ താമസിക്കുകയായിരുന്നയാളെയാണ് അക്രകമികള്‍ ബന്ദിയാക്കിയത്. പൊലീസ് നടപടിയെ തുടര്‍ന്നു മൂന്ന് പേര്‍ പിടിയിലായി.

ബന്ദിയെ മോചിപ്പിച്ചുവെന്നും ഇയാള്‍ക്ക് യാതൊരു പരിക്കുമില്ല എന്നും പോലീസ് പറഞ്ഞു. മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ടവര്‍ ഇയാളുടെ ഫ്‌ലാറ്റില്‍ സ്ഥിരമായി വരാറുണ്‌ടെന്ന് സമീപവാസികള്‍ അറിയിച്ചു. ബന്ദിയാക്കലിനു പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദവുമായി ബന്ധമില്ലെന്നു പൊലീസ് സ്ഥിരീകരിച്ചു.

Top