ബജാജ് അവെഞ്ചര്‍ നിരയിലെ പുതിയ മോഡല്‍ എത്തി; വില 75,000 മുതല്‍

ബജാജ് അവെഞ്ചര്‍ ശ്രേണിയിലെ പുതിയ മോഡല്‍ അവഞ്ചര്‍ 220 പുറത്തിറക്കി. ക്രൂസ്, സ്ട്രീറ്റ് എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ പുതിയ മോഡല്‍ ലഭിയ്ക്കും. ആരംഭ വില 84000 രൂപ (ഡല്‍ഹി എക്‌സ് ഷോറൂം). 150 സിസി മോഡല്‍ 75000 രൂപയ്ക്കും (ഡല്‍ഹി എക്‌സ് ഷോറൂം) കമ്പനി പുറത്തിറക്കുന്നുണ്ട്. അവെഞ്ചര്‍ 220 ക്രൂസ് 84,000, അവെഞ്ചര്‍ 220 സ്ട്രീറ്റ് 84,000, അവെഞ്ചര്‍ 150 സ്ട്രീറ്റ് 75,000. (എല്ലാം ഡല്‍ഹി എക്‌സ് ഷോറൂം വില.)

വിലകുറഞ്ഞ ക്രൂസ് ബൈക്കുകളുടെ ശ്രേണിയിലാണ് അവെഞ്ചര്‍ വരുന്നത്. പ്രാഥമിക ഡിസൈനില്‍ കാര്യമായ പരിഷ്‌കാരമൊന്നും വരുത്തിയിട്ടില്ല.

കറുത്ത ബോഡിയില്‍ ചുവന്ന ഹൈലൈറ്റ് സ്‌കീമാണ് സ്ട്രീറ്റ് വേരിയന്റില്‍. കാഴ്ചയില്‍ ഹാര്‍ലീ സ്ട്രീറ്റ് 750 യുമായി ചെറുസാമ്യം തോന്നിയ്ക്കുന്ന വിധം എക്‌സ്‌ഹോസ്റ്റ്, എന്‍ജിന്‍ എന്നിവയിലും കറുത്ത പെയിന്റ് നല്‍കിയിരിക്കുന്നു. 220 സിസി മോഡല്‍ 18 ബി എച്ച് പി കരുത്തും, 17.5 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കും. ഹെഡ്‌ലാംപ്, സൈഡ് ഗ്രാബ്‌സ്, ഹാന്‍ഡില്‍ ബാര്‍ എന്നിവയില്‍ ക്രോം ലൈനിങ്.

150 സിസി മോഡലിന്റെ സ്ട്രീറ്റ് വേരിയന്റ് മാത്രമാണു പുറത്തിറക്കുക. പള്‍സര്‍ 150 സിസിയുടെ എന്‍ജിന്‍ തന്നെയാണ് ഇതിലും ഉപയോഗിക്കുക. 13 ബിഎച്ച് പി, ടോര്‍ക്ക് 12.5 ന്യൂട്ടണ്‍ മീറ്റര്‍. എന്നാല്‍ ലോ, മിഡ് റെയ്ഞ്ചുകളില്‍ 10 ശതമാനം അധികം ടോര്‍ക്ക് ഈ എന്‍ജിന്‍ നല്‍കും. ക്രൂയിസ് ബൈക്കുകളുടെ ഗണത്തില്‍ പെടാത്ത തരത്തിലുള്ള പുതിയ സൈലന്‍സര്‍, എക്‌സ്‌ഹോസ്റ്റ് എന്നിവയായിരിക്കുമെന്ന് കമ്പനി ഉറപ്പു നല്‍കുന്നു.

Top