ബംഗ്ലാദേശ് പര്യടനം: ഇന്ത്യയ്ക്ക് മികച്ച തുടക്കം; ധവാന് അര്‍ദ്ധസെഞ്ച്വറി

ഫത്തുള്ള: ബംഗ്ലാദേശ് പര്യടനത്തിലെ ഏക ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച നിലയില്‍. മഴ മൂലം കളി നിര്‍ത്തി വച്ചിരിക്കുകയാണ്.ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 107 റണ്‍സെടുത്തിട്ടുണ്ട്.

അര്‍ദ്ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ (74), മുരളി വിജയ് (33) എന്നിവരാണ് ക്രീസില്‍. 71 പന്തില്‍ 12 ഫോറുകളുടെ അകമ്പടിയോടെയാണ് ധവാന്‍ 74 റണ്‍സെടുത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും.

Top