ബംഗ്ലാദേശില്‍ ബ്ലോഗര്‍മാരുടെ വധം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ധാക്ക: ബംഗ്ലാദേശില്‍ ബ്ലോഗര്‍മാര്‍ കൊല്ലപ്പെട്ട കേസുകളിലെ മുഖ്യ സൂത്രധാരന്‍ പിടിയിലായി. മുഖ്യ ആസൂത്രകനായ ബ്രിട്ടീഷ് പൗരനാണ് പിടിയിലായിരിക്കുന്നതെന്ന് ബംഗ്ലാദേശ് സുരക്ഷാസേന അറിയിച്ചു. തൗഹിദുര്‍ റഹ്മാന്‍ എന്നയാളെയാണ് ധാക്കയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ബ്ലോഗര്‍മാരായ അവിജിത് റോയ്, അനന്ത ബിജോയ് ദാസ് എന്നിവരുടെ കൊലപാതകം ആസൂത്രണം ചെയ്തത് തൗഹിദുര്‍ റഹ്മാന്‍ ആണെന്ന് സുരക്ഷാസേനയുടെ വക്താവ് പറഞ്ഞു. ഇയാള്‍ക്കൊപ്പം രണ്ടുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം മതേതര വാദികളായ നാല് ബ്ലോഗര്‍മാര്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടിരുന്നു.

Top