ബംഗാളിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറന്ന് ബിജെപിയെ കടന്നാക്രമിച്ച് മമത

കൊല്‍ക്കത്ത: ബംഗാളില്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വമ്പന്‍ ജയം നേടിയ ശേഷം ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമജ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം ബിജെപി നടത്തിയതിനെതിരെയാണ് മമത ബാനര്‍ജി പൊട്ടിത്തെറിച്ചത്.

‘ബിജെപി തൃണമൂല്‍കോണ്‍ഗ്രസിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ നോക്കി. ജനങ്ങളെ ഒറ്റപ്പെടുത്തി. പക്ഷേ, ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്. ഗൂഢാലോചന ഫലംചെയ്യില്ല.’ മമത ബാനര്‍ജി പറഞ്ഞു. കൃഷ്ണാഗംഗ് നിയമസഭാ മണ്ഡലത്തിലും ബോംഗോണ്‍ ലോക്‌സഭാ മണ്ഡലത്തിലുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണെന്നും ആര്‍ക്കും ഞങ്ങളെ ഭിന്നിപ്പിക്കാനാകില്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനും മുന്നോടിയായി നടന്ന ഉപതിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു.

Top