ഫ്‌ളെക്‌സിബിള്‍ സാംസങ് സ്മാര്‍ട്ട് ഫോണ്‍ അടുത്ത വര്‍ഷം

ഒടിക്കാനും മടക്കാനും കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുള്ള സ്മാര്‍ട്ട് ഫോണ്‍ 2015 ഓടെ ഇറക്കുമെന്ന് സാംസങ്ങ്. 2012 കണ്‍സ്യൂമര്‍ അന്റ് ഇലക്ട്രോണിക്ക് ഷോയില്‍ സാംസങ്ങ് ഫെളെക്‌സിബിള്‍ ഡിസ്‌പ്ലേയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നു. അന്നു മുതല്‍ ടെക്ക് ലോകം ഇതുവച്ചുള്ള സാംസങ്ങ് ഫോണിനായി കാത്തിരിക്കുകയായിരുന്നു.

വളച്ച് മടക്കി പോക്കറ്റില്‍ ഇടാവുന്ന ഈ ഫോണ്‍ സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ വിപ്ലവകരമായ മാറ്റമായി പ്രതീക്ഷിക്കപ്പെടുന്ന എന്നെത്തുമെന്ന് വ്യക്തമാക്കിയില്ല. സാംസങ്ങ് ഇന്‍വെസ്റ്റേഴ്‌സ് ഫോറത്തിലാണ് ബിസിനസ് സ്ട്രാറ്റജിക് ടീം വൈസ് പ്രസിഡന്റ് ഇത് വിശദീകരിച്ചത്.

Top