ഫ്‌ളിപ് കാര്‍ട്ട് മൊബൈല്‍ വെബ്‌സൈറ്റ് നിര്‍ത്തി; ഇനി ആപ്പ് വഴി ഷോപ്പിംങ്

ഫ്‌ളിപ് കാര്‍ട്ടും ഉപസ്ഥാപനമായ മൈന്ത്രയും തങ്ങളുടെ മൊബൈല്‍ വെബ്‌സൈറ്റുകള്‍ നിര്‍ത്തലാക്കി. ഏറ്റവും പ്രചാരമുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് ആപ്ലിക്കേഷനിലേക്കു ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണിത്. ഇനിമുതല്‍ ഫ്‌ളിപ്കാര്‍ട്ട് ആപ്പ് മൊൈബല്‍ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്താനാകൂ.

ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ ഫ്‌ളിപ്കാര്‍ട്ട് സേര്‍ച്ച് ചെയ്താല്‍ ആപ്പിലേക്കുള്ള ലിങ്കായിരിക്കും പ്രത്യക്ഷപ്പെടുക.

സ്മാര്‍ട് ഫോണുകളുടെ അതിപ്രസരമാണ് ഈ നീക്കത്തിനു കമ്പനിയെ പ്രേരിപ്പിച്ചത്. ആപ്പ് ഉപയോഗം വ്യാപകമാകുന്നതോടെ ഫ്‌ളിപ് കാര്‍ട്ട് കൂടുതല്‍ ജനകീയമാകുമെന്നും ആളുകള്‍ക്കു ഏറെ സൗകര്യപ്രദമാകുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു. ആപ്പിലേക്കു ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആപ്പില്‍ മാത്രം ലഭ്യമാകുന്ന ഓഫറുകളും കമ്പനി ലഭ്യമാകുന്നുണ്ട്.

Top