ഫ്രാന്‍സില്‍ ജര്‍മന്‍ വിമാനം തകര്‍ന്ന് വീണ് 148 മരണം

പാരീസ്: ഫ്രാന്‍സില്‍ ജര്‍മ്മന്‍ വിമാനം തകര്‍ന്ന് 148 മരണം. യാത്രക്കാരുമായി സഞ്ചരിച്ച യാത്രാ വിമാനം തകര്‍ന്നുവീണു. 142 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ജര്‍മനിയുടെ വിമാനക്കമ്പനിയായ ജര്‍മന്‍വിങ്‌സ് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 വിമാനമാണ് അപകടത്തില്‍പെട്ടത്. ഫ്രഞ്ച് ആല്‍പ്‌സ് മലനിരകളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

142 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 148 പേര്‍ വിമാനത്തിലുണ്ടെന്നാണ് വിവരം. ബാഴ്‌സലോണയില്‍ നിന്നു ജര്‍മനിയിലെ ഡസ്സല്‍ഡറഫിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.

ചൊവ്വാഴ്ച രാവിലെ 10.47 നും 11.00 നും ഇടയില്‍ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതായാണ് റിപ്പോര്‍ട്ട്. രാവിലെ 9.35ന് ബാഴ്‌സിലോണയില്‍നിന്നു പുറപ്പെട്ട വിമാനം 11.55ന് ഡ്യൂസല്‍ഡോര്‍ഫില്‍ ഇറങ്ങേണ്ടതായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Top