ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം ലൂസിയെ ഷഫറോവ- ബഥനി മറ്റെക് സഖ്യത്തിന്

പാരീസ്: വനിതാ സിംഗിള്‍സ് കിരീട സ്വപ്നം പൊലിഞ്ഞ ചെക് താരം ലൂസിയെ ഷഫറോവക്ക് ആശ്വാസമായി ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം. പങ്കാളി യുഎസിന്റെ ബഥനി മറ്റെക് സാന്‍ഡ്‌സിനൊപ്പമാണു ഷഫറോവ കിരീടം സ്വന്തമാക്കിയത്. പാരീസിലെ റൊളാംഗ് ഗാരോയില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയുടെ കാസെ ഡെല്ലാക്വ-റഷ്യയുടെ യറോസ്ലാവ ഷെവ്‌ഡോവ സഖ്യത്തെയാണു കീഴടക്കിയത്. സ്‌കോര്‍: 3-6, 6-4, 6-2.

ആദ്യ സെറ്റില്‍ സ്‌കോര്‍ സൂചിപ്പിക്കും പോലെ അത്ര അനായാസമായിരുന്നില്ല ഷഫറോവ-സാന്‍ഡ്‌സ് സഖ്യത്തിന്റെ തുടക്കം. എന്നാല്‍ പിന്നീടുള്ള സെറ്റു സ്വന്തമാക്കി ഷഫറോവ സഖ്യം ശക്തമായി തിരിച്ചുവന്നു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ എതിരാളികളെ നിഷ്പ്രഭരാക്കി ഷഫറോവ-സാന്‍ഡ്‌സ് സഖ്യം കിരീടത്തില്‍ മുത്തമിട്ടു.

ഷഫറോവ-സാന്‍ഡ്‌സ് സഖ്യത്തിന്റെ രാണ്ടാം ഗ്രാന്‍ഡ്‌സ്‌ലാം കിരീടമാണിത്. ഈ വര്‍ഷമാദ്യത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സഖ്യം സ്വന്തമാക്കിയിരുന്നു.

Top