ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം ഇവാന്‍ ഡോഡിഗ്-മാര്‍സെലോ മെലോ സഖ്യത്തിന്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗ്-ബ്രസീലിന്റെ മാര്‍സെലോ മെലോ സഖ്യത്തിന്. സഹോദരങ്ങളായ യുഎസിന്റെ മൈക്-ബോബ് ബ്രയാന്‍ സഖ്യത്തെയാണ് കീഴടക്കിയാണ് ഇവാന്‍ ഡോഡിഗ്-മാര്‍സെലോ മെലോ സഖ്യം കന്നി ഗ്രാന്‍ഡ്‌സ്‌ലാം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-7(5/7), 7-6(7/5), 7-5.

ബ്രയാന്‍ സഹോദരന്മാരുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് കിരീട നോട്ടം കൈവരിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം നിര്‍ണായകമായ രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ഇവാന്‍ ഡോഡിഗ്-മാര്‍സെലോ മെലോ സഖ്യം ജയിച്ചു കയറിയത്.

Top