ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്: സെറീന-ലൂസി സഫറോവ ഫൈനല്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ഒന്നാം സീഡ് സെറീന വില്യംസ് ഫൈനലില്‍ കടന്നു. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ചെക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയാണ് സെറീനയുടെ എതിരാളി.

സെമി ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടിമിയ ബാസിന്‍സ്‌കിയെയാണ് സെറീന തോല്‍പിച്ചത്. 4-6, 6-3, 6-0 എന്നീ സെറ്റുകള്‍ക്കാണ് സെറീനയുടെ ജയം. ഏഴാം സീഡായ അനാ ഇവാനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സഫറോവയുടെ മുന്നേറ്റം. സ്‌കോര്‍ 7-5, 7-5.

Top