ഫോഴ്‌സ് 2 വരുന്നു; ജോണ്‍ എബ്രഹാമും സോണാക്ഷി സിന്‍ഹയും കേന്ദ്ര കഥാപാത്രങ്ങള്‍

2011ല്‍ ജോണ്‍ എബ്രഹാമിനേയും ജെനീലിയ ഡിസൂസയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നിഷികാന്ത് കമ്മത്ത് ഒരുക്കിയ ഫോഴ്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു.

രണ്ടാം ഭാഗം ഒരുക്കുന്നത് അഭിനയ് ഡിയോ ആണ്. സോണാക്ഷി സിന്‍ഹയേയും ജോണ്‍ എബ്രഹാമിനേയുമാണ് ചിത്രത്തിലെ നായികാ നായകന്മാരായി തീരുമാനിച്ചിരിക്കുന്നത്.

വെല്‍ക്കം ബായ്ക്ക് എന്ന ചിത്രത്തിന്റെ പ്രചരണവുമായി തിരക്കിലാണ് ജോണ്‍ എബ്രഹാം ഇപ്പോള്‍. താന്‍ ഫോഴ്‌സ്2 വിന്റെ ചിത്രീകരണത്തിനായി ബുഡപ്പെസ്റ്റിലേക്ക് പോവുകയാണെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഫോഴ്‌സിന്റെ നിര്‍മാതാവായ വിപുല്‍ അമൃത്‌ലാല്‍ ഷാ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തന്നെ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2016ല്‍ ചിത്രം പുറത്തിറങ്ങും.

ഇതിന് മുമ്പ് പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ത്രില്ലറായിരിക്കും ഈ ചിത്രമെന്നും അതിന് യാതൊരു സംശയവുമില്ലെന്നും സംവിധായകന്‍ അഭിനയ് ഡിയോ പറഞ്ഞു.

തമിഴ് താരം സൂര്യയേയും ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത കാക്ക കാക്ക എന്ന തമിഴ് ചിത്രത്തിന്റെ റീമേയ്ക്കായിരുന്നു ഫോഴ്‌സ്.

Top