ഫോര്‍ബ്‌സിന്റെ സെലിബ്രിറ്റി പട്ടികയില്‍ സല്‍മാന്‍ഖാന്‍ മുന്നില്‍

ഡല്‍ഹി: ഫോബ്‌സ് മാസിക പുറത്തിറക്കിയ പ്രശസ്തരുടെ പട്ടികയില്‍ ഷാരൂഖിനെ പിന്തള്ളി സല്‍മാന്‍ ഖാന്‍ ഒന്നാമത്. പ്രശസ്തിയും സമ്പാദ്യവും കണക്കിലെടുത്ത് തയ്യാറാക്കിയ നൂറ് പേരുടെ പട്ടികയിലാണ് മസില്‍ഖാന്‍ ഒന്നാമനായത്. 2013 ഒക്‌ടോബര്‍ ഒന്ന് മുതല്‍ 2014 സെപ്തംബര്‍ 30 വരെയുള്ള കാലമാണ് കണക്കിലെടുക്കുന്നത്.

അമിതാഭ് ബച്ചനാണ് രണ്ടാം സ്ഥാനത്ത്. 2013ഒക്ടോബര്‍ 1 മുതല്‍ 2014 സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ 244.50 കോടി രൂപയാണ് അദേഹത്തിന്റെ വരുമാനം. അമിതാഭ് ബച്ചനു 196.75 കോടി രൂപയാണ് വരുമാനം

ഫോബ്‌സ് മാസിക പട്ടിക തയ്യാറാക്കി തുടങ്ങിയതിന് ശേഷം ആദ്യമായാണ് സല്‍മാന്‍ ഖാന്‍ ഒന്നാമതെത്തുന്നത്. വിവാദപരമായ കേസുകള്‍ അദ്ദേഹത്തിനു ഉണ്ടെങ്കിലും ടി.വി. ഷോകള്‍ കൊണ്ടും ചാരിറ്റി പ്രവര്‍ത്തനം കൊണ്ടും ശ്രദ്ധേയനാണ് സല്‍മാന്‍.

Top