ഫോര്‍ച്യൂണ്‍ പട്ടികയില്‍ എസ്ബിഐ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ കമ്പനികള്‍ ഇടം നേടി

ന്യൂയോര്‍ക്ക്: ലോകത്തെ മികച്ച 500 കമ്പനികളുടെ ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇന്ത്യന്‍ ഓയില്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് ഉള്‍പ്പടെ രാജ്യത്ത ഏഴ് കമ്പനികള്‍ സ്ഥാനംപിടിച്ചു.

74 ബില്യന്‍ വരുമാനം നേടിയ ഇന്ത്യന്‍ ഓയിലാണ് രാജ്യത്തുനിന്നുള്ള കമ്പനികളില്‍ ഒന്നാംസ്ഥാനത്ത്. ഫോര്‍ച്യൂണ്‍ പട്ടികയില്‍ 119 ാം സ്ഥാനമാണ് കമ്പനിക്കുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്(158), ടാറ്റ മോട്ടോഴ്‌സ്(254), എസ്ബിഐ(260), ഭാരത് പെട്രോളിയം(280), ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഒഎന്‍ജിസി(449) എന്നിങ്ങനെയാണ് ഇന്ത്യന്‍ കമ്പനികളുടെ സ്ഥാനങ്ങള്‍.

ഇന്ത്യന്‍ ഓയില്‍, റിയലന്‍സ്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഒഎന്‍ജിസി എന്നീ കമ്പനികളുടെ റാങ്ക് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് താഴേയ്ക്ക് പോയപ്പോള്‍ ടാറ്റ മോട്ടോഴ്‌സും എസ്ബിഐയും പട്ടികയില്‍ മുന്നോട്ടെത്തി.

വാള്‍മാര്‍ട്ടാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. ചൈനീസ് പെട്രോളിയം റിഫൈനറി ഭീമനായ സിനോപെക് ഗ്രൂപ്പ്, നെതര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഡച്ച് ഷെല്‍, ചൈന നാഷ്ണല്‍ പെട്രളിയം, എക്‌സണ്‍ മൊബില്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Top