ഫോട്ടോ പ്രിന്റെടുക്കാന്‍ സ്‌നാപ് ജെറ്റ്

സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ഫോട്ടോ പ്രിന്റെടുക്കാന്‍ സ്‌നാപ് ജെറ്റ് എത്തുന്നു. വൈഫൈയുടേയോ ബ്ലൂടൂത്തിന്റെയോ എന്‍എഫ്‌സിയുടേയോ സഹായമില്ലാതെ
ഐഫോണ്‍ മുതല്‍ ഗൂഗിളിന്റെ നെക്‌സസ് ഫോണില്‍ വരെ ഉപയോഗിക്കാവുന്ന സ്‌നാപ്‌ജെറ്റ് സ്‌കാനറായും പ്രിന്ററായും പ്രവര്‍ത്തിക്കുന്നു.

സ്മാര്‍ട്ട്‌ഫോണുകളിലെ ഡിജിറ്റല്‍ ഫോട്ടോകള്‍ പോളറൈഡ് 300ലോ ഫ്യൂജിഫിലിം ഇന്‍സ്റ്റാക്‌സ് പേപ്പറിലോ ആണ് പ്രിന്റെടുക്കുക. സ്‌കാനറിന് 1200 ഡോട്‌സ് പെര്‍ ഇഞ്ച് റെസല്യൂഷനാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

സ്‌കാനിംഗിന് ലെന്‍സുകള്‍ക്ക് പകരം ഒപ്റ്റിക്കല്‍ ഫൈബറുകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഏത് സ്മാര്‍ട്ട്‌ഫോണിലും സ്‌നാപ്‌ജെറ്റ് പ്രവര്‍ത്തനക്ഷമമാണ്.
2015 ഡിസംബറില്‍ വിപണിയിലെത്തുന്ന സ്‌നാപ്‌ജെറ്റിന് 129 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഇത് ഇന്ത്യയില്‍ ഷിപ്പിംഗ് ചാര്‍ജ് ഉള്‍പ്പെടെ 9,070 രൂപയ്ക്കായിരിക്കും ലഭിക്കുക.

Top