ഫൈനലില്‍ എത്തിയ പാക്കിസ്താന്‍ ടീമിന് അഭിനന്ദനവുമായി കശ്മീരിലെ ഹുറിയത്ത് നേതാവ്

ശ്രീനഗര്‍: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമി ഫൈനലില്‍ വിജയിച്ച പാക്കിസ്താന്‍ ടീമിന് അഭിനന്ദനവുമായി കശ്മീരിലെ ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്.

ട്വിറ്ററിലൂടെയാണ് ഉമര്‍ ഫാറൂഖ് അഭിനന്ദനം അറിയിച്ചത്. ‘ഫൈനല്‍ മത്സരത്തില്‍ ഭാഗ്യം തുണയാകട്ടെ’ എന്ന് ആശംസിക്കുകയും ചെയ്തു ഉമര്‍ ഫാറൂഖ്. ‘തറാവീഹ് കഴിഞ്ഞിറങ്ങിയപ്പോഴാണ് താന്‍ വിജയാഘോഷങ്ങള്‍ കേട്ടതെന്നും ഉമര്‍ പറഞ്ഞു.

അവാമി ആക്ഷന്‍ കമ്മറ്റിയുടെ നേതാവാണ് ഉമര്‍ മിര്‍വായിസ്. ഇംഗ്ലണ്ടിനെതിരെ എട്ടു വിക്കറ്റ് ജയമാണ് പാക്കിസ്താന്‍ നേടിയത്. ഫൈനലില്‍ എത്തിയ പാക്കിസ്ഥാന് ബംഗ്ലാദേശിനോടോ ഇന്ത്യയോടൊ ആണ് ഏറ്റുമുട്ടേണ്ടി വരിക.

Top