ഫെരാരിയുടെ ഔദ്യോഗിക ഇന്ത്യന്‍ പ്രവേശം ആഗസ്റ്റ് 26ന്

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാവായ ഫെരാരി ഇന്ത്യന്‍ വിപണിയിലേക്ക് ആഗസ്റ്റ് 26 ന് ഔദ്യോഗികമായി പ്രവേശിക്കുകയാണ്. നടപ്പുവര്‍ഷം ഇന്ത്യയില്‍ ആകെ 20 കാറുകള്‍ മാത്രമേ കമ്പനി വില്‍ക്കൂ. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഈ മോഡലുകള്‍ ഇതിനകം തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്. ഫെരാരി കാലിഫോര്‍ണിയ ടി മോഡലാണ് ഇന്ത്യയില്‍ ആദ്യമായി ലോഞ്ച് ചെയ്യുക.

നേരത്തെ മറ്റൊരു സ്ഥാപനം ഫെരാരി കാറുകള്‍ ഇറക്കുമതി ചെയ്ത് വിറ്റിരുന്നു ഇന്ത്യയില്‍. ഈ ഇറക്കുമതിക്കാരന്റെ ചില നടപടികള്‍ കാറുടമകള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കുകയും ഇത് ഫെരാരിക്ക് ചീത്തപ്പേരാവുകയും ചെയ്തു. ഈ സംഭവത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് നേരിട്ടിറങ്ങാന്‍ കമ്പനി തീരുമാനിച്ചത്.

ഫെരാരിയില്‍ നിന്നുള്ള ഏറ്റവും വിലക്കുറവുള്ള മോഡലാണ് ഇന്ത്യയില്‍ ആദ്യം ലോഞ്ച് ചെയ്യുന്ന കാലിഫോര്‍ണിയ ടി. എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 3.3 കോടി രൂപ വരും ഈ വാഹനത്തിന്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലുള്ള ഫെരാരി ഡീലര്‍ഷിപ്പുകളില്‍ കാറുകള്‍ ബുക്കു ചെയ്യാവുന്നതാണ്. ലാഫെരാരി ഒഴികെയുള്ള എല്ലാ മോഡലുകളും ബുക്കു ചെയ്യാനാകും

Top