ഫെയ്‌സ്ബുക്ക് മെസഞ്ചറിലും വീഡിയോ കോളിംഗ് എത്തി

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഇനി മുതല്‍ വീഡിയോ കോളിംഗ് സൗകര്യവും. മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ വീഡിയോ കോളിംഗ് ഐക്കണും ഇനിമുതലുണ്ടാവും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ തമ്മില്‍ നേരിട്ടു കണ്ടു സംസാരിക്കാം.

സ്‌കൈപ്പ്, ഗൂഗിള്‍ ഹാംഗ്ഔട്ട് എന്നീ ആപ്ലിക്കേഷനുകളും ഇപ്പോള്‍ വീഡിയോ കോളിംഗ് സൗകര്യം ഉപയോക്താക്കള്‍ക്കു നല്‍കുന്നുണ്ട്. 600 മില്യണിലധികം ഉപയോക്താക്കളാണു നിലവില്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറിനുള്ളത്.

ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വീഡിയോ കോളിംഗിനോടുള്ള താല്‍പര്യം ഏറിവരുന്നതും സോഷ്യല്‍ മീഡിയ രംഗത്തെ വര്‍ധിച്ചുവരുന്ന മത്സരവുമാണു വീഡിയോ കോളിംഗ് സൗകര്യമേര്‍പ്പെടുത്താന്‍ ഫെയ്‌സ്ബുക്കിനെ പ്രേരിപ്പിച്ചത്. തിങ്കളാഴ്ച മുതലാണു ഫെയ്‌സ്ബുക്ക് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.

Top