ഫുട്‌ബോള്‍ താരമായി പൃഥ്വിരാജ് എത്തുന്നു

ഫുട്‌ബോള്‍ താരമായി പൃഥ്വിരാജ് എത്തുന്നു. ഇതിന് മുന്നോടിയായി ഫുട്‌ബോള്‍ താരം ഐ.എം വിജയന്റെ കീഴില്‍ ഫുട്‌ബോള്‍ പരിശീലിക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വി. ദ ബ്യൂട്ടിഫുള്‍ ഗെയിം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചിത്രത്തില്‍ ഐ.എം വിജയന്‍, ജോ പോള്‍ അഞ്ചേരി തുടങ്ങി കേരളത്തില്‍ നിന്നുള്ള ഫുട്‌ബോള്‍ താരങ്ങളും ആഫ്രിക്കന്‍ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കലിന്റെ ആദ്യസംവിധാന സംരഭമാണ് ദ ബ്യൂട്ടിഫുള്‍ ഗെയിം. മലബാറിന്റെ ഫുട്‌ബോള്‍ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ അജയ് കുമാറിന്റേതാണ് തിരക്കഥ.

ചിത്രത്തിനായി രണ്ട് യൂത്ത് ഫുട്‌ബോള്‍ ടീമുകളെ കേരളത്തിലെ സര്‍വകലാശാലകളെയും, കോളേജ് ടീമുകളെയും, ഗ്രാമീണ ഫുട്‌ബോള്‍ ക്ലബ്ബുകളെയും അടിസ്ഥാനമാക്കി നടത്തുന്ന ഓഡീഷനിലൂടെയാണ് കണ്ടെത്തുക.

Top