ഫുട്‌ബോളില്‍ ചുവപ്പും മഞ്ഞയും മാത്രമല്ല ഇനി ഗ്രീന്‍ കാര്‍ഡുമുണ്ടാകും

മിലാന്‍: ചുവപ്പും മഞ്ഞയും മാത്രമല്ല ഫുട്‌ബോളില്‍ ഇനി ഗ്രീന്‍ കാര്‍ഡുമുണ്ടാകും. എന്നാല്‍ അച്ചടക്ക നടപടിക്കായല്ല അഭിനന്ദത്തിനായാണ് ഗ്രീന്‍ കാര്‍ഡ് പുറത്തെടുക്കുക. അതായത് ഗ്രൗണ്ടില്‍ മികച്ച സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് പുറത്തെടുക്കുന്ന കളിക്കാരനെയായിരിക്കും റഫറി ഗ്രീന്‍ കാര്‍ഡ് പുറത്തെടുത്ത് അഭിനന്ദിക്കുക് എന്ന് ചുരുക്കം.

എതിര്‍ ടീം കളിക്കാരന്‍ പരിക്കേറ്റ് വീണു കിടക്കുമ്പോള്‍ റഫറിയുടെ ശ്രദ്ധക്ഷണിക്കല്‍, എതിര്‍ടീം കളിക്കാരന്റെ ചെറിയ ഫൗളിന് വലിയ ഡൈവ് നടത്തിയശേഷം എഴുന്നേറ്റു നിന്ന് തെറ്റ് സമ്മതിക്കുക തുടങ്ങിയവയ്‌ക്കൊക്കെ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.

കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്ന കളിക്കാരെ സീസണൊടുവില്‍ മാന്യരായ പട്ടികയില്‍ ഉള്‍പ്പെടുത്തു. ഗ്രീന്‍ കാര്‍ഡ് സമ്പ്രദായം മാന്യമായ കളി ഉറപ്പുവരുത്തുമെന്ന പ്രതീക്ഷയിലാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ അധികൃതര്‍.

ഇറ്റാലിയന്‍ യൂത്ത് ലീഗില്‍ ഗ്രീന്‍ കാര്‍ഡ് വിജയകരമായതിനെത്തുടര്‍ന്നാണ് ഈ മാസം അവസാനത്തോടെ ബി ഡിവിഷന്‍ ലീഗിലും ഇത് നടപ്പാക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിടക്കം പുതിയ പരിഷ്‌കാരം ഏറ്റെടുക്കുമെന്നും ഇറ്റാലിയന്‍ അധികൃതര്‍ കരുതുന്നു.

Top