ഫിഗോ ആസ്‌പൈര്‍ വിപണിയിലെത്തി

ഫോഡിന്റെ പുതിയ എന്‍ട്രി ലെവല്‍ സെഡാനായ ഫിഗോ ആസ്‌പൈര്‍ വിപണിയിലെത്തി. മാരുതി ഡിസയര്‍ , ഹോണ്ട അമെയ്‌സ് , ഹ്യുണ്ടായി എക്‌സന്റ് തുടങ്ങിയ സബ് കോംപാക്ട് സെഡാനുകളോടു മത്സരിക്കുന്ന ആസ്‌പൈറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 4.89 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

നാലു മീറ്ററില്‍ താഴെ നീളമുള്ള ആസ്‌പൈറിന് ഫിയസ്റ്റ , ഇക്കോസ്‌പോര്‍ട് മോഡലുകളുടെ തരം സ്‌റ്റൈലിങ്ങാണ്. ഇന്റീരിയര്‍ ഇക്കോസ്‌പോര്‍ടിന്റേതുപോലെയാണ്.

എന്‍ട്രി ലെവല്‍ സെഡാന്‍ വിഭാഗത്തില്‍ എതിരാളികള്‍ക്കില്ലാത്ത സവിശേഷതകള്‍ ആസ്‌പൈയറിനുണ്ട്. ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സ് , അടിസ്ഥാന വേരിയന്റിനും രണ്ട് എയര്‍ബാഗുകള്‍ , ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ അതില്‍ പെടുന്നു.

1.2 ലീറ്റര്‍ പെട്രോള്‍ , 1.5 ലീറ്റര്‍ പെട്രോള്‍ , 1.5 ലീറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. ഫിഗോയില്‍ നിന്ന് കടം കൊണ്ടതാണ് 87 ബിഎച്ച്പി 112 എന്‍എം 1.2 ലീറ്റര്‍ എന്‍ജിന്‍ . മൈലേജ് 18.16 കിമീ/ ലീറ്റര്‍ . ഇക്കോസ്‌പോര്‍ടിലെ 1.5 ലീറ്റര്‍ എന്‍ജിന്‍ റീട്യൂണ്‍ ചെയ്താണ് ഡീസല്‍ ആസ്‌പൈറിനു ഉപയോഗിക്കുന്നത്. എന്‍ജിന്‍ ശേഷി 98.6 ബിഎച്ച്പി 215 എന്‍എം. മൈലേജ് 25.83 കിമീ/ ലീറ്റര്‍ . അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണിവയ്ക്ക്.

ആറ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്!മിഷനുള്ള 1.5 ലീറ്റര്‍ , 110.5 ബിഎച്ച്പി 136 എന്‍എം പെട്രോള്‍ മോഡലിന് ഒരു വകഭേദം മാത്രമാണുള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ , ആറ് എയര്‍ ബാഗുകള്‍ , എബിഎസ് ഇബിഡി , ഇഎസ്!പി , ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നിവ മുന്തിയ വകഭേദത്തിനുണ്ട്.

Top