ഫഹദ് ഫാസിലിന്റെ നായികയാകുന്നുവെന്നത് തെറ്റായ വാര്‍ത്തയെന്ന് അനുപമ പരമേശ്വരന്‍

പ്രേമത്തിലൂടെ മലയാളികളുടെ ഇഷ്ടകഥാപാത്രമായ അനുപമ പരമേശ്വരന്‍ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്നുവെന്നത് തെറ്റായ വാര്‍ത്ത. നവാഗതനായ ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് അനുപമ പറഞ്ഞു.

പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ചിത്രത്തിന് വേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു. മേരിയെ പോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പ്രേമം പോലുള്ള ചിത്രങ്ങളാണ് താന്‍ കാത്തിരിക്കുന്നതെന്നും അനുപമ പറഞ്ഞു.

ചിത്രീകരണം ആരംഭിച്ച ‘മഹേഷിന്റെ പ്രതികാരം’ നിര്‍മ്മിക്കുന്നത് ആഷിക് അബുവാണ്. അനുശ്രീയാണ് ചിത്രത്തില്‍ നായിക. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന ശ്യാം പുഷ്‌കരനാണ്. ബിജിബാലിന്റേതാണ് ഈണങ്ങള്‍. ഒ.പി.എം പ്രൊഡക്ഷന്‍സ് ഗ്യാങ്സ്റ്ററിന് ശേഷം നിര്‍മ്മിക്കുന്ന സിനിമയാണ് മഹേഷിന്റെ പ്രതികാരം.

Top