ഫഹദ് -നമിതാ ജോഡി ചിത്രം ‘റോള്‍ മോഡല്‍സ്‌’ പോസ്റ്റര്‍ പുറത്ത്‌

ലയാള ചിത്രം റോള്‍ മോഡല്‍സിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നമിത പ്രമോദ് ജോഡികളാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ സാഹസികയായ ഒരു സ്‌പോര്‍ട്‌സ് പരിശീലകയായാണ് നമിത എത്തുന്നത്. ഫഹദാവട്ടെ നിഷ്‌കളങ്കനായ അരുണ്‍ എന്ന കഥാപാത്രത്തേയും അവരിപ്പിക്കുന്നു.

സംസ്ഥാന അവാര്‍ഡ് ജേതാവായ വിനായകന്‍, സോബിന്‍ സാഹിര്‍, ശ്രിന്‍ഡ, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ദുബായ്, ഗോവ എന്നിവിടങ്ങളിലായിരുന്നു റോള്‍ മോഡല്‍സിന്റെ ചിത്രീകരണം.

Top