ഫഹദിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍

ഭാസ്‌കര്‍ ദി റാസ്‌ക്കല്‍ എന്ന ചിത്രത്തിന് ശേഷം സിദ്ധിഖ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. രണ്ട് വര്‍ഷത്തിന് മുമ്പ് ഫഹദിനെ നായകനാക്കി ചിത്രം പുറത്തിറക്കാന്‍ സിദ്ധിഖിന് പദ്ധതിയുണ്ടായിരുന്നു.

എന്നാല്‍ ഫഹദിന്റെ തിരക്കുകളും മറ്റ് പല കാരണങ്ങളും കൊണ്ട് അത് നീണ്ടു പോവുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയെല്ലാം തയ്യാറായി. ഈ ചിത്രത്തിന്റെ ഭാഗമാകാനായി താരം കരാറൊപ്പിട്ട ചില ചിത്രങ്ങളില്‍ നിന്നും പിന്മാറിയിരുന്നു.

ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഘാസിസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്.

ഫഹദിന്റെ അയാള്‍ ഞാനല്ല, നാളെ എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലും ഫഹദാണ് നായകന്‍.

Top