ഫണ്ട് അനുവദിച്ചില്ലെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനം രാജിവയ്ക്കും: തച്ചങ്കരി

കൊല്ലം: ഓണച്ചന്ത നടത്തുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥആനത്ത് നിന്നും രാജിവയ്ക്കുമെന്ന് ടോമിന്‍ തച്ചങ്കരി.

ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചുകഴിഞ്ഞു. ഓണച്ചന്ത നടത്താന്‍ കഴിഞ്ഞ വര്‍ഷം 116 കോടി രൂപയാണ് കണ്‍സ്യൂമര്‍ ഫെഡിന് അനുവദിച്ചത്. ഈ വര്‍ഷവും ഇത്രയും തുക നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.

100 കോടി അനുവദിച്ചതായാണ് ധനവകുപ്പ് അറിയിച്ചത്. ചോദിച്ച പണം നല്‍കിയെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ 25 കോടി മാത്രമാണ് കണ്‍സ്യൂമര്‍ ഫെഡിന് ലഭിച്ചത്. ഇതുകൊണ്ട് അരിയും പലവ്യഞ്ജനങ്ങളും വാങ്ങി വിലക്കുറവില്‍ ചന്ത നടത്താനാകില്ലെന്ന് തച്ചങ്കരി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഫണ്ട് അനുവദിക്കുന്നത് വൈകിയാല്‍ തച്ചങ്കരി സ്വയം രാജിവെച്ചുപോകുമെന്നും ചിലര്‍ കണക്കുകൂട്ടുന്നുണ്ട്.

Top