പരിസ്ഥിതി ആഘാത അന്തിമ വിജ്ഞാപനം സ്‌റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാതപഠനം അന്തിമ വിജ്ഞാപനം ഇറക്കുന്നത് കര്‍ണ്ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പരിശോധിക്കാന്‍ ജുഡീഷ്യല്‍ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സ്റ്റേ. പരിസ്ഥിതി നിയമത്തിന്റെയും സുപ്രീം കോടതി വിധികളുടെയും ലംഘനമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു പരിസ്ഥിതി ട്രസ്റ്റാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപനം വിശദമായി പരിശോധിക്കാന്‍ സുപ്രീംകോടതിയിലേയോ, ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കണമെന്നും അതിന് ശേഷമേ അന്തിമ വിജ്ഞാപനം ഇറക്കാന്‍ പാടുള്ളു എന്നുമായിരുന്നു ആവശ്യം.

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ച കര്‍ണാടക ഹൈക്കോടതി കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ അന്തിമ വിജ്ഞാപനം ഇറക്കരുതെന്ന് ഉത്തരവിട്ടു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക ഹൈക്കോടതി കേസില്‍ വിശദമായി വാദം കേള്‍ക്കും.

Top