പ്ലസ് വണ്‍ പ്രവേശനത്തിലെ ക്രമക്കേടുകള്‍ ; കര്‍ശന നടപടി സ്വീകരിക്കും

ഹരിപ്പാട്: പ്ലസ് വണ്‍ പ്രവേശനത്തിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രവേശനം തരപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുന്ന ഉത്തരവുകള്‍ പുറത്തിറക്കും.

വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പോയിന്റ് നേടുന്നതിനെതിരെയും തെറ്റായ വിവരങ്ങള്‍ നല്‍കി പ്രവേശനം നേടുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുന്ന ഉത്തരവുകളാണ് അടുത്തദിവസം പുറത്തിറക്കുന്നത്‌.

പ്രവേശനം നേടിക്കഴിഞ്ഞാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെടുന്നതെങ്കിലും നടപടിയുണ്ടാകുമെന്നും പ്ലസ് വണ്‍ പ്രവേശനത്തിനുളള ബോണസ് പോയിന്റ് നിര്‍ണയം അടുത്തവര്‍ഷം പരിഷ്‌കരിച്ചേക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നീന്തലിനുള്ള രണ്ടുപോയിന്റും ടൈബ്രേക്കറിന് പരിഗണിക്കുന്ന ചില മാനദണ്ഡങ്ങളുമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്.

ഇത്തവണ പ്രവേശനനടപടി ആരംഭിക്കുന്നതിനുമുമ്പേ ഹയര്‍സെക്കന്‍ഡറി വകുപ്പ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തീരുമാനമുണ്ടായില്ല.

പ്രധാന കേന്ദ്രങ്ങളിലെ ചില സ്‌കൂളുകളില്‍ എല്ലാവിഷയത്തിനും എ പ്ലസുള്ളവര്‍ക്കുപോലും പ്രവേശനം കിട്ടില്ല. ഇത്തരം കടുത്തമത്സരം വരുന്ന ഘട്ടങ്ങളിലാണ് ബോണസ് പോയിന്റ് നിര്‍ണായകമാകുന്നത്.

Top