പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും മേരിയെ അനുപമ അവതരിപ്പിക്കും

പ്രേമം തെലുങ്ക് സംസാരിക്കുമ്പോള്‍ അനുപ പരമേശ്വരന്‍ തന്നെ മേരിയെ അവതരിപ്പിക്കും. അനുപമ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അനുപമയായിരിക്കും മേരിയെ അവതരിപ്പിക്കുന്നതെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ത്രിവിക്രം ശ്രീനിവാസാണ് ചിത്രം തെലുങ്കിലൊരുക്കുന്നത്. നിതിന്‍,സാമന്ത എന്നിവരാണ് മറ്റ് താരങ്ങള്‍.

ത്രിവിക്രമിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കരാറുകളില്‍ ഒപ്പ് വച്ചെന്നും താരം പ്രതികരിച്ചു. സെപ്തംബര്‍ അവസാനവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായിട്ടില്ല.

Top