‘പ്രേമം’ വ്യാജ പതിപ്പ്: വ്യാഴാഴ്ച തിയറ്ററുകള്‍ അടച്ചിട്ട് പണിമുടക്കും

പ്രേമം’സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തിയറ്ററുകള്‍ അടിച്ചിട്ട് സൂചനാപണിമുടക്ക് നടത്തുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഉടമകള്‍ അറിയിച്ചു

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം വെറും പ്രഹസനമെന്നും തീയ്യറ്റര്‍ ഉടമകള്‍ ആരോപിച്ചു. അതേസമയം ബന്ദ് വൈഡ് റിലീസ് അട്ടിമറിക്കാനെന്ന് ബി ക്ലാസ് തിയറ്റര്‍ ഉടമകള്‍ ആരോപിച്ചു.

Top