പ്രേക്ഷക ശ്രദ്ധ നേടി ‘നായാട്ടിലെ’ നരബലി ഗാനം

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമായ നായാട്ടിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു. നരബലി ഗാനമാണ് ശ്രദ്ധ നേടുന്നത്. റാപ്പര്‍ വേടന്‍ ആണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു.

കുഞ്ചാക്കാ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിം എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. രഞ്ജിത്, പിഎം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരാണ് നിര്‍മാതാക്കള്‍. ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Top