പ്രേക്ഷകരെ ആവേശത്തിലാക്കി ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ ടീസര്‍ ഇറങ്ങി

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധം ചിത്രീകരണ മികവുമായി തെലുങ്ക് സംവിധായകന്‍ രാജമൗലി ഒരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രം’ബാഹുബലി’യുടെ ആദ്യ ഭാഗത്തിന്റെ ടീസര്‍ ഇറങ്ങി.

വമ്പന്‍ ഹിറ്റായ ‘ഈച്ച’ എന്ന ചിത്രത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ബാഹുബലി. ചിത്രം മഹാബലി എന്ന പേരില്‍ തമിഴിലും ഒരുക്കുന്നുണ്ട്. മലയാളവും ഹിന്ദിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുന്ന ചിത്രം വിദേശഭാഷകളിലും പ്രദര്‍ശനത്തിനെത്തിക്കും.

വലിയ ചിത്രമായതിനാല്‍ ചിത്രം രണ്ടു ഭാഗമായിട്ടാകും റിലീസ് ചെയ്യുക. ചിത്രത്തിന്റെ ആദ്യഭാഗം അടുത്ത മാസം ഇറങ്ങിയേക്കും. രണ്ടാം ഭാഗം അടുത്ത വര്‍ഷമുണ്ടാകും.

പ്രഭാസ്, അനുഷ്‌ക, തമന്ന, റാണ, സത്യരാജ്, നാസര്‍, രമ്യകൃഷ്ണ, അദ്വിതി ശേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാണിയാണ് ബാഹുബലിയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Top