പ്രഭു സോളമന്റെ പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകുന്നു

വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്യുന്ന ധനുഷ് നാളിതുവരെ കാണാത്ത പുതിയൊരു വേഷത്തിലെത്തുന്നു. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് തുരന്തോ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്ന ഒരു പയ്യന്റെ കഥയാണ് ഈ ചിത്രം. ഇതില്‍ പാന്‍ട്രി ജീവനക്കാരന്റെ റോളാണ് ധനുഷിന്.

ഒരു തീവണ്ടി യാത്രയായി ഒരുക്കുന്ന സിനിമയുടെ അമരക്കാരന്‍ പ്രഭു സോളമനാണ്. എന്നും പരീക്ഷണ സിനിമകളുടെ ഭാഗമായി സഞ്ചരിക്കുന്ന പ്രഭു സോളമന്റെ മൈനയും, കുംകിയും, കായലും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. ഓരോ സിനിമയിലും പുതുമുഖങ്ങളെ വച്ച് മാത്രം പരീക്ഷണം നടത്തുന്ന പ്രഭുസോളമന്‍ ധനുഷിന്റെ പ്രകടനം കണ്ടാണ് തന്റെ സിനിമയില്‍ നായകനാക്കിയത്.

ധനുഷിന്റെ ഇതുവരെ കാണാത്ത അഭിനയത്തിന്റെ മറ്റൊരുതലമായിരിക്കും ഈ സിനിമയിലെന്ന് പ്രഭു സോളമന്‍ പറഞ്ഞു. ഏറെക്കാലമായി ഒരു യാത്രാസിനിമ എടുക്കണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോഴാണ് ഒരു കഥ ഒത്തുവന്നത്. ധനുഷ് ഒഴികെ മറ്റ് താരങ്ങള്‍ തീരുമാനിച്ചിട്ടില്ല. നായിക പുതുമുഖമായിരിക്കും പ്രഭു സോളമന്‍ പറഞ്ഞു

Top