പ്രഭുദേവയുടെ സംവിധാനത്തില്‍, വിശാല്‍-കാര്‍ത്തി ചിത്രത്തില്‍ ആര്യയും ?

പ്രഭുദേവ സംവിധാനം ചെയ്യുന്ന ‘കറുപ്പ് രാജ വെള്ളൈ രാജാ’ ചിത്രത്തില്‍ സൂപ്പര്‍ താരം ആര്യയും അഭിനയിക്കുന്നു.

വിശാലും കാര്‍ത്തിയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ സയ്യേഷയാണ് നായിക.

ഡാന്‍സിങ് ഇതിഹാസമായ പ്രഭുദേവ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ സംഗീതം നിര്‍വഹിക്കുന്നത് ഹാരീസ് ജയരാജാണ്.

റൊമാന്റിക് ത്രില്ലറായ ചിത്രത്തിലെ ആര്യയുടെ വേഷത്തെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

Top