പ്രഫഷണല്‍ ബോക്‌സിംഗില്‍ വിജയത്തുടക്കത്തോടെ വിജേന്ദര്‍ സിംഗ്

ലണ്ടന്‍: പ്രഫഷണല്‍ ബോക്‌സിംഗ് രംഗത്തേക്കു ചുവടുമാറിയ ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗിന് തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് ബോക്‌സര്‍ സോണി വൈറ്റിംഗിനെ ഇടിച്ചിട്ടാണ് വിജേന്ദര്‍ പ്രഫഷണല്‍ കരിയറിലെ കന്നിമത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കിയത്.

നാലു റൗണ്ട് മത്സരത്തില്‍ മൂന്നാം റൗണ്ടില്‍ വിജേന്ദറിന്റെ ഇടികൊണ്ട് സോണി താഴെവീണു. ഇതോടെ റഫറി വിജേന്ദറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു മത്സരം.

Top