പ്രധാനമന്ത്രിയാകാന്‍ സാധിക്കാത്തതില്‍ ദു:ഖമില്ലെന്ന് അദ്വാനി

ന്യുഡല്‍ഹി: പ്രധാനമന്ത്രിയാകാന്‍ സാധിക്കാത്തതില്‍ ദു:ഖമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. പാര്‍ലമെന്റില്‍ തനിക്ക് ലഭിച്ച സ്ഥാനത്തിലും മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന ആദരവിലും താന്‍ സംതൃപ്തനാണെന്നും അദ്വാനി പറഞ്ഞു. ബിഹാറില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.

നരേന്ദ്രമോദിയുടെ ഭരണം വിലയിരുത്താന്‍ സമയമായില്ലെന്നും എങ്കിലും മികച്ച ഭരണമാണ് നടക്കുന്നതെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്വാനി പറഞ്ഞു

Top